ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ കൈയ്യിൽ ദീപമേന്തിയ ചിത്രം ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്‌ ‘സേവ് ബംഗാൾ’ ക്യാംപയിന്റെ ഭാഗമായാണെന്ന് വിശദീകരണം. ബംഗാളിൽ നടക്കുന്ന മനുഷ്യക്കുരുതികളിൽ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യ വേദി മെയ് 7 വെള്ളിയാഴ്‌ച സേവ് ബംഗാൾ ദിനമായി ആചരിക്കാനും വൈകുന്നേരം വീടുകളിൽ ദീപം തെളിയിക്കാനും ആഹ്വാനം ചെയ്‌തിരുന്നു. ബിജെപി ദേശീയ കമ്മിറ്റിയും ആർഎസ്‌എസ് ഉൾപ്പടെയുള്ള സംഘടനകളും ക്യാംപയിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഇടതുപക്ഷ പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചതും വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു. ഇതേസമയം തന്നെയാണ് ഒ രാജഗോപാൽ വിളക്കേന്തിയ ചിത്രം പോസ്‌റ്റ് ചെയ്‌തത്. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. തുടർന്ന്, രാജഗോപാൽ പിണറായി വിജയന് ആശംസ അറിയിക്കാനാണ് ചിത്രം പോസ്‌റ്റ് ചെയ്‌തതെന്ന്‌ അഭ്യൂഹങ്ങൾ പരന്നു.

എന്നാൽ, ബംഗാളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ദേശീയ കമ്മിറ്റി നിർദ്ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോസ്‌റ്റ് എന്നും പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ഒ രാജഗോപാൽ വ്യക്‌തമാക്കി.

ടാഗോർ ജയന്തി ദിനം കൂടിയായിരുന്ന വെള്ളിയാഴ്‌ച രാവിലെ ഗീതാഞ്‌ജലി ആലപിച്ചായിരുന്നു തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബംഗാളിൽ ആക്രമിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

Also Read: ചൈനീസ് റോക്കറ്റിന്റെ പതനം ഏപ്രിൽ 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE