ഹിമാലയത്തിൽ സൈന്യത്തിന് ഒപ്പം റാലി സംഘടിപ്പിച്ച് ഒല ഇലക്‌ട്രിക്

By Staff Reporter, Malabar News
ola-electrical
Ajwa Travels

ഹിമാലയത്തിലുടനീളം ബൈക്ക് റാലിക്കായി ഇന്ത്യൻ സൈന്യവുമായി കൈകോർത്ത് ഒല ഇലക്‌ട്രിക്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന റാലിക്കായാണ് ഇവി രംഗത്തെ പുതുമുറക്കാരായ ഒല ഇന്ത്യൻ ആർമിയുമായി സഹകരിച്ചിരിക്കുന്നത്. ജൂൺ മൂന്നിന് കസൗലിയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌ത റാലി ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള ഷിപ്‌കി ലാ മേഖലയിൽ നാളെ സമാപിക്കും.

ഇന്ത്യൻ സേനയിൽ നിന്നുള്ള 15 റൈഡർമാർ ഉൾപ്പെടുന്ന റാലിയാണിത്. നേരത്തെ റോയൽ എൻഫീൽഡ്, ക്ളാസിക് ലെജൻഡ്‌സ് തുടങ്ങിയ മറ്റ് ഇരുചക്ര വാഹന നിർമാതാക്കൾ രാജ്യത്തെ ഏറ്റവും മികച്ച വാഹനങ്ങളുമായി ഇത്തരത്തിൽ റാലി മുൻപും സൈന്യം സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് ഒരു ഇലക്‌ട്രിക്‌ വാഹന റാലി നടക്കുന്നത്.

2022 മെയ് മാസത്തിലാണ് ഒല S1 പ്രോ ഇ-സ്‌കൂട്ടറുകൾ ഹിമാലയൻ മേഖലയിലേക്ക് കൊണ്ടുപോയത്. ഹിമാലയത്തിലെ ഏറ്റവും മികച്ച ചില കൊടുമുടികൾ കീഴടക്കാൻ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറിൽ പര്യടനം നടത്തിവരികയാണ് സൈന്യമിപ്പോൾ.

ക്യാപ്റ്റൻ വി റാണയുടെ നേതൃത്വത്തിലുള്ള സൂര്യ കമാൻഡ് ടീം 15 സൈനികരുമായി കസൗലി, കർചം, റോപ്പ മുതൽ ഷിപ്‌കി ലാ (13,000 അടി) വരെയുള്ള കഠിനമായ ഭൂ പ്രദേശങ്ങളിലൂടെയാണ് ഒല S1 പ്രോ മോഡലുമായി സഞ്ചരിക്കുന്നത്. ഈ പര്യടനം ഓലയുടെ വിൽപനയിൽ വരും ദിവസങ്ങളിൽ കാര്യമായ സംഭാവന നൽകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

Read Also: പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE