‘ഓളെ മെലഡി’; തല്ലുമാലയിലെ പുതിയ ഗാനമെത്തി

By Film Desk, Malabar News
Ajwa Travels

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തല്ലുമാല’യിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഓളെ മെലഡി’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്‌.

നടൻ സലിം കുമാർ, ഹരിചരൺ, ബെന്നി ദയാൽ, വിഷ്‌ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്‌ണു വിജയ് ആണ്. ടൊവിനോയെയും കല്യാണിയെയും ഗാനത്തിൽ കാണാം. ചിത്രം ഓഗസ്‌റ്റ് 12ന് തിയേറ്ററിൽ എത്തും.

ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ നിർമിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്‌റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Most Read: പ്രധാന നഗരങ്ങളില്‍ ക്ളീന്‍ സ്‌ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ഥ്യമാക്കും; ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE