ഒമൈക്രോൺ; ഇന്ന് അവലോകന യോഗം ചേരും, ഇളവുകളും ചർച്ചയാകും

By Desk Reporter, Malabar News
Omicron; The review meeting will be held today and the concessions will be discussed
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഒമൈക്രോൺ സാഹചര്യം വിലയിരുത്തും. വിദഗ്‌ധരുമായി ചർച്ച നടത്തി വിദഗ്‌ധ സമിതി മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും.

അതേസമയം, തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ചർച്ചയാകും. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്‌തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിതുമസ്, ന്യൂ ഇയർ പശ്‌ചാത്തലത്തിൽ ‘മരക്കാർ’ അടക്കമുള്ള ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും.

Most Read:  കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടപ്പെട്ടത് 77,000 രൂപ; വീണ്ടെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE