ഏകദിന സന്ദർശനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോടെത്തി- വൻ വരവേൽപ്പ്

By Trainee Reporter, Malabar News
Anurag-thakur
Ajwa Travels

കോഴിക്കോട്: ഏകദിന കേരള സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് എത്തി. രാവിലെ കരിപ്പൂരിൽ വിമാന ഇറങ്ങിയ മന്ത്രിക്ക് ബിജെപി നേതാക്കൾ വൻ വരവേൽപ്പ് നൽകി. തുടർന്ന് ജൻമഭൂമിയുടെ കോഴിക്കോട് എഡിഷൻ അദ്ദേഹം ഉൽഘാടനം  ചെയ്‌തു.

കേരളത്തിലെ അച്ചടി, ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റർമാരുമായും കേന്ദ്രമന്ത്രി ഉടൻ കൂടിക്കാഴ്‌ച നടത്തും. തുടർന്ന് ഉച്ചക്ക് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ശേഷം വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രം അനുരാഗ് ഠാക്കൂർ സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്‌ഥരുമായും കായിക താരങ്ങളുമായും സംവദിക്കുകയും ചെയ്യും. ഏകദിന കേരള പരിപാടി കോഴിക്കോട് പൂർത്തിയാക്കിയ കേന്ദ്രമന്ത്രി രാത്രിയോടെ ഡെൽഹിയിലേക്ക് മടങ്ങും.

Most Read: ചോദ്യം ചെയ്യലിന് ഹാജരാകണം; ഷാജ് കിരണിന് നോട്ടീസ് അയച്ച് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE