ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
accident image_malabar news
Representational Image
Ajwa Travels

വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വീട്ടിൽ ഗോകുൽ (26) ആണ് മരിച്ചത്. നടുവിൽക്കര സ്വദേശി സായൂജ്, വടകര സ്വദേശികളായ രാഹുൽ, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച രാത്രി 10.30ഓടെ  തൃത്തല്ലൂരിലാണ് അപകടം നടന്നത്. ഗോകുൽ യാത്ര ചെയ്‌തിരുന്ന സ്‌കൂട്ടറിൽ പരിക്കേറ്റവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗോകുൽ സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചു.

Read also: പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE