ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിൽ എത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തിൽ

By Team Member, Malabar News
One Tested Positive In India From South Africa

ന്യൂഡെൽഹി: ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഡെൽഹി വഴി മുംബൈയിൽ എത്തിയ ആൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ ആശങ്കകൾ വർധിപ്പിക്കുന്നു. നവംബർ 24ആം തീയതിയാണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌.

അതേസമയം വൈറസിന്റെ പുതിയ വകഭേദമാണോ സ്‌ഥിരീകരിച്ചതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ആയിട്ടില്ല. ജനിതക ശ്രേണീകരണഫലം ലഭിച്ചാൽ മാത്രമേ ഒമൈക്രോൺ ബാധിതനാണോ എന്ന് സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 466 യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ഇവരെ കണ്ടെത്തിയ ശേഷം ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.

അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയിട്ടുണ്ട്. ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡെൽഹി സർക്കാർ കൂട്ടിച്ചേർക്കുന്നുണ്ട്.

Read also: കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE