പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ

By Team Member, Malabar News
One Were Arrested In Palakkad For Offensive Social Media Post About palakkad Murders
Ajwa Travels

പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ഏപ്രിൽ 19ആം തീയതിയാണ് ഇയാൾ ഫേസ്ബുക്കിലൂടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രചാരണം നടത്തിയത്. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

പാലക്കാട് ജില്ലയിൽ തുടർച്ചയുണ്ടായ കൊലപാതകങ്ങൾക്ക് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

Read also: ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE