കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ല; താരിഖ് അന്‍വര്‍

By Syndicated , Malabar News
oommen chandi_thariq anvar
Ajwa Travels

ന്യൂഡെല്‍ഹി: യുഡിഎഫിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ലെന്ന് കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എഐസിസി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയാകും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെന്ന അഭ്യൂഹങ്ങള്‍ ശക്‌തിപ്പെട്ടത്.

എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരോട് ആലോചിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളു എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിക്കുന്ന ഘട്ടത്തില്‍ പുതിയ അധ്യക്ഷനെ പാര്‍ട്ടി തിരഞ്ഞെടുക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അതേസമയം വരുന്ന തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്‌ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്നും വിജയ സാധ്യത നോക്കിയായിരിക്കും സ്‌ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Read also: ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE