‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ പിഴ 1250 രൂപ

By News Desk, Malabar News
Police
Representational Image
Ajwa Travels

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന തുടങ്ങി. രാവിലെ തിരുവനന്തപുരത്ത് ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.

കൂളിങ് ഫിലിമും കര്‍ട്ടനുകളുമായെത്തിയ വാഹനങ്ങളെ അധികനേരം തടഞ്ഞു നിര്‍ത്താതെ ഫോട്ടെയെടുത്ത് ഇ- ചെലാന്‍ വഴി പിഴ മെസേജയക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിങ് ഫിലിമുകളും നീക്കം ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്‌ഥാനത്തെ എല്ലാ വാഹനങ്ങളും കൂളിങ് ഫിലിമും കര്‍ട്ടനുകളും ഒഴിവാക്കണമെന്നാണ് ഉത്തരവ്. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കും മുഖ്യമന്ത്രിക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്. പരാതികള്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീനും കൊണ്ടുവന്നിരിക്കുന്നത്.

National News: റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE