എൻഡിഎ വനിതാ പ്രവേശനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By Syndicated , Malabar News
national defence academy
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

2023 ജനുവരിയിൽ ആദ്യ ബാച്ചിന് പ്രവേശനം നൽകാൻ കഴിയുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വനിതകളുടെ പരിശീലന വിഷയത്തിൽ പ്രതിരോധ മേഖലയിലെ വിദഗ്‌ധർ അടങ്ങുന്ന പഠന സംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് എത്തിയത്. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ഓഗസ്‌റ്റ് 18നാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്‍ത്രീകള്‍ക്ക് അനുമതി നൽകികൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്‌ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്‌ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

Read also: കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE