പ്രതിസന്ധിയിൽ പ്രതിപക്ഷം ക്വാറന്റെയ്‌നിൽ പോയി; പരിഹസിച്ച് ജെപി നഡ്ഡ

By News Desk, Malabar News
J P Nadda_bjp_Malabar news
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മഹാമാരിയിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ ആത്‌മവീര്യം തകർക്കാനും ഭരണനിർവഹണത്തെ കുറിച്ച് എതിർപ്പ് ഉന്നയിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇപ്പോൾ അവർ വാക്‌സിന് വേണ്ടി അലറിവിളിക്കുകയാണ്. നേരത്തെ വാക്‌സിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചവർ ഇന്ന് അതിനായി പ്രതിഷേധിക്കുകയാണെന്നും നഡ്ഡ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ‘പ്രതിബന്ധം’ എന്നാണ് നഡ്ഡ വിശേഷിപ്പിച്ചത്.

പ്രതിപക്ഷം ഹോം ക്വാറന്റെയ്‌നിൽ പോയിരിക്കുകയാണ്. അവരെ ടിവിയിലും ചാനലുകളിലും ട്വിറ്ററിലും മാത്രമാണ് കാണാൻ സാധിക്കുന്നത്. മഹാമാരിയുടെ സമയത്ത് വിർച്വൽ വാർത്താ സമ്മേളനങ്ങളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളിൽ നിന്ന് വ്യത്യസ്‌തമായി ബിജെപി പ്രവർത്തകർ ജനങ്ങൾക്കൊപ്പം നിന്നെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

Also Read: പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE