തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത് സംഘടനാ ദൗര്‍ബല്യം; കെഎന്‍എ ഖാദര്‍

By Staff Reporter, Malabar News
kna khader
കെഎന്‍എ ഖാദര്‍
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് തിരിച്ചടിയായതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ വന്നത് വിനയായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണമെന്നും പറഞ്ഞു.

അതേസമയം പരാജയത്താല്‍ ലീഗ് മുന്നണി വിടുമെന്ന പ്രചരണം അസംഭവ്യമെന്നും കെഎന്‍എ ഖാദര്‍ വ്യക്‌തമാക്കി. കൂടാതെ എല്‍ഡിഎഫ് തരംഗത്തെപ്പറ്റി യുഡിഎഫ് അഗാഥമായ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് അപ്രതീക്ഷിതമായി ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വേളയിലും മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായുളള ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടു.

പരാജയത്തെ അംഗീകരിക്കുന്നതിനൊപ്പം പരാജയകാരണം കണ്ടെത്തി പരിഹരിക്കുമെന്നും മുനവ്വറലി തങ്ങള്‍ വ്യക്‌തമാക്കി. യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രതിപക്ഷ നേതൃസ്‌ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE