ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

By Staff Reporter, Malabar News
oxygen shortage_Tamil Nadu
Representational Image

ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി ബന്ധുക്കൾ പറയുന്നു.

അതേസമയം കർണാടകയിലും ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ബെംഗളുരുവിലെയും കൽബുർഗിയിലെയും ആശുപത്രിയിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആറ് രോഗികളാണ് ഇന്നലെ മാത്രം ശ്വാസം കിട്ടാതെ മരണപ്പെട്ടത്.

നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്‌സിജൻ അഭ്യർഥന പുറത്തിറക്കിയതോടെ ആണ് പലയിടത്തും ഓക്‌സിജൻ സ്‌റ്റോക്കെത്തിയത്. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രികളില്‍ കൃത്യസമയത്ത് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ സർക്കാർ കടുത്ത അനാസ്‌ഥ തുടരുകയാണെന്നും ആരോപണമുണ്ട്.

Read Also: കോവിഡ് രൂക്ഷം; 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE