ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി

By Trainee Reporter, Malabar News
Ripening-heads-rice_Malabar News
Representational image
Ajwa Travels

പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍‌ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക.

കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടയാവശ്യമില്ല. പഴയ സ്ഥിതിവിവരകണക്കുകളനുസരിച്ച് കൃഷിഭവന്‍ മുഖേന ഇവരുടെ രജിസ്‌ട്രേഷന്‍ പുതുക്കും. കോവിഡ് സാഹചര്യങ്ങള്‍ മൂലം നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 1ന് തുടങ്ങേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ വിവിധ കാരണങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു. 1 കിലോഗ്രാം നെല്ലിന് 27.48 രൂപയാണ് സപ്ലൈകോ താങ്ങുവിലയായി നല്‍കുന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനതാങ്ങുവിലയും, 8.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന വിലയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE