ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം

By Desk Reporter, Malabar News
tik-tok_2020-Oct-09
Ajwa Travels

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ടിക് ടോക്കിലെ അധാർമ്മികപരമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പാക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഈ പരാതികളുടെ അടിസ്‌ഥാനത്തിൽ വീഡിയോകൾ മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ ടിക് ടോക്കിന് മുന്നിൽ പാക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി വെച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കുന്നതിൽ ടിക് ടോക് പരാജയപ്പെട്ടെന്ന് പാക് സർക്കാർ പറയുന്നു.

Also Read:  ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു

അതേസമയം, നിരോധനം സംബന്ധിച്ച് പാക് സർക്കാരുമായി ചർച്ച നടത്താൻ ടിക് ടോക്ക് മുന്നോട്ട് വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഒപ്പം പാകിസ്‌ഥാൻ വച്ച മാർഗനിർദ്ദേശങ്ങളും പരിശോധിക്കും.

ജൂൺ 29 നാണ് 59 ചൈനീസ് ആപ്പുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിരോധിച്ചത്. ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനിക സംഘർഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം. ഇതിനു പിന്നാലെ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തി.

National News:  പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE