ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു

By Desk Reporter, Malabar News
Paytm._2020-Oct-08
Representational Image
Ajwa Travels

ന്യൂ ഡെൽഹി: ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ പേടിഎം സ്‌ഥാപകൻ വിജയ് ശേഖർ ശർമ ചെറുകിട ആപ്പ് നിർമ്മാതാക്കൾക്ക് 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറുകിട ആപ്പ് നിർമ്മാതാക്കളുമായി നടത്തിയ ഓൺലൈൻ സംവാദത്തിലാണ് ശർമ നിക്ഷേപം പ്രഖ്യാപിച്ചത്. ” പുതിയ സാങ്കേതിക വിദ്യയുടെ ചാംപ്യൻമാരാണ് നിങ്ങൾ “- ശർമ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

രാജ്യത്തെ ചെറുകിട ആപ്പുകളുടെ എണ്ണം 10 ലക്ഷത്തിൽ എത്തിക്കുക ആണെങ്കിൽ മാത്രമേ ഗൂഗിൾ തങ്ങൾക്ക് മേൽ ഈടാക്കുന്ന 30 ശതമാനം പ്രതിഫലം എന്ന മുതലെടുപ്പ് ഒഴിവാക്കാൻ കഴിയുക ഉള്ളൂവെന്ന് ശർമ ചൂണ്ടിക്കാട്ടി. ഇന്ത്യ ആഗോള ശക്‌തിയായി വളരണമെങ്കിൽ ഡിജിറ്റൽ മേഖലയിൽ കൂടുതൽ വളർച്ച നേടണമെന്നും നായക സ്‌ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിൾ പ്ലേ സ്‌റ്റോറിന്റെ നിബന്ധനകൾ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ശർമ അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ മേധാവിളുടെ എതിർപ്പിനെ തുടർന്ന് ഗൂഗിളിന്റെ പുതിയ നയം നടപ്പാക്കുന്നത് 2022 ഏപ്രിലിലേക്ക് മാറ്റിയിരുന്നു.

Business News:  ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും മണിക്കൂറുകൾ പേടിഎമ്മിനെ മാറ്റി നിർത്തിയിരുന്നു. ഗൂഗിളിന്റെ നയത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE