പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ

By Staff Reporter, Malabar News
AK Balan_2020 Aug 12
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍. പാലക്കാട് ജില്ലയില്‍ ഇത് ശക്‌തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പു‍ഴയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കും ഹരിപ്പാട് രമേശ് ചെന്നിത്തലക്കും കാര്യങ്ങള്‍ എളുപ്പമല്ല.

ജയിക്കണമെങ്കില്‍ ഇരുവര്‍ക്കും ബിജെപി വോട്ടുകള്‍ കൂടിയേ തീരുവെന്നും ഇതിന് പകരമായി മലമ്പു‍ഴയിലും പാലക്കാടും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നുമാണ് എകെ ബാലന്റെ ആരോപണം.

ഇതിനായാണ് പാലക്കാട് ഇ ശ്രീധരനെ സ്‌ഥാനാർഥിയാക്കിയത്. മലമ്പു‍ഴയിലെ കോണ്‍ഗ്രസ് സീറ്റ് സ്വാധീനമില്ലാത്ത സഖ്യകക്ഷികള്‍ക്ക് നല്‍കിയതില്‍ അപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു.

ഒറ്റപ്പാലം, തൃത്താല, നെൻമാറ എന്നിവിടങ്ങളിലും വോട്ട് കച്ചവടം നടന്നതായും മന്ത്രി എകെ ബാലന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടങ്ങളില്‍ ആശങ്കയില്ലെന്നും ഈ അവിശുദ്ധ സഖ്യത്തെ മറികടന്ന് എല്‍ഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE