പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

By Desk Reporter, Malabar News
BJP
Ajwa Travels

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ് ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. മണ്ണാർക്കാട് ന​ഗരസഭയിൽ ബിജെപി ഒരിടത്ത് മേൽക്കൈ നേടിയിട്ടുണ്ട്. ഇവിടെ 11 വാർഡുകളാണ് എണ്ണിയത്. യുഡിഎഫിന് ആറ്, എൽ‌ഡിഎഫിന് മൂന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. അതേസമയം പറളി പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന പഞ്ചായത്തുകളിൽ ഒന്നാണിത്.

പാലക്കാട് ന​ഗരസഭയിൽ കോൺഗ്രസ് വിമതൻ വിജയിച്ചു. 11ആം വാർഡിലെ സ്‌ഥാനാർഥി കെ ഭവദാസ് ആണ് വിജയിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വ്യക്‌തിയാണ്‌ ഇദ്ദേഹം.

Also Read:  വാശിയേറിയ പോരാട്ടം; ഗ്രാമപഞ്ചായത്തുകൾ കയ്യേറി എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE