പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു. കൃഷിയിടത്തിലേക്ക് വന്യജീവികൾ വരുന്നത് തടയാനായി വെച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇഞ്ചി കൃഷിക്കായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്‌ഥലത്ത് താമസിച്ചു ജോലി ചെയ്യുന്നയാളാണ് ശിവദാസൻ.
Most Read| സംസ്‌ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്