പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

By News Desk, Malabar News
MalabarNews_kerala state commission for protection of child abuse
Representation Image
Ajwa Travels

കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പരാതിയെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. തലശ്ശേരി കോടതി ബൈസെന്റിനറി ഹാളിലാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്. ഇതിന് മുന്നോടിയായി കുട്ടിയുടെ വീട്ടില്‍ ചെന്ന് മൊഴി രേഖപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.

സിറ്റിംഗില്‍ കേസ് നേരത്തേ അന്വേഷിച്ചതും നിലവില്‍ അന്വേഷിക്കുന്നതുമായ ഉദ്യോഗസ്ഥരുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷികളെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് പാനൂര്‍ സി.ഐ.യുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കും.

കുട്ടിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, കുട്ടിക്കെതിരായി ലൈംഗിക അതിക്രമം നടന്നതായാണ് ഡോക്ടറുടെ മൊഴി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE