പാരാലിമ്പിക്‌സ്: ഇന്ത്യയ്‌ക്ക്‌ ആദ്യ സ്വര്‍ണം; അഭിമാനമായി അവനി ലെഖാര

By Staff Reporter, Malabar News
avani-lekhara-Paralympics
അവനി ലെഖാര

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ ആദ്യ സ്വര്‍ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണത്തിൽ മുത്തമിട്ടത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്‌റ്റാൻഡിംഗ് എസ്എച്ച്‌ 1ലാണ് അവനിയുടെ അഭിമാന നേട്ടം. ലോക റെക്കോര്‍ഡോടെയാണ് സ്വർണനേട്ടം എന്നതും അവനിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

പാരാലിമ്പിക്‌സില്‍ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം കൂടിയാണ് ഈ 19കാരി സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റുമായാണ് അവാനി ലോക റെക്കോർഡ് കുറിച്ചത്.

248.9 പോയിന്റ് നേടിയ ചൈനയുടെ ക്യൂപ്പിംഗ് ഴാങ് ആണ് വെള്ളി കരസ്‌ഥമാക്കിയത്. ഉക്രെയ്നിന്റെ ഇറിന ഷ്ചെറ്റ്നിക് വെങ്കലവും നേടി.

അതേസമയം രാജ്യത്തിന്റെ അഭിമാനമായി മാറിയ യുവ ഷൂട്ടറെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. ‘കഠിനാധ്വാനത്തിലൂടെ അർഹിക്കുന്ന സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ അധ്വാന ശീലവും ഷൂട്ടിംഗിനോടുള്ള അഭിനിവേശവുമാണ് ഇത് സാധ്യമാക്കിയത്. ഇന്ത്യൻ കായികരംഗത്തെ ഒരു സുവർണ നിമിഷമാണിത്’, അവനി ലെഖാരയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

Most Read: ‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE