രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ്‌ തോറ്റ ഡോക്‌ടറെന്ന് ആരോപണം

By Trainee Reporter, Malabar News
bribery for appointment; Complaint against health minister's personal staff
Rep. Image
Ajwa Travels

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്.

സെപ്‌തംബർ 27ന് മരിച്ച വിനോദ് കുമാർ എന്ന വ്യക്‌തിയെ ചികിൽസിച്ചത് എംബിബിഎസ്‌ തോറ്റ ഡോക്‌ടർ ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 2018 മുതൽ അബു എബ്രഹാം ലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.

മരിച്ച വ്യക്‌തിയുടെ മരുമകൾ അബുവിന്റെ ജൂനിയറായി 2011ൽ മുക്കം കെഎംസിസി മെഡിക്കൽ കോളേജിൽ പഠിച്ചിരുന്നുവെന്നും എന്നാൽ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, വിഷയത്തിൽ മരിച്ച വ്യക്‌തിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കുമെന്നുമാണ് പോലീസ് പറയുന്നത്.

Most Read| ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE