പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ

By Staff Reporter, Malabar News
Prashanth bhushan_pegasus
Ajwa Travels

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

മന്ത്രിമാര്‍, പ്രതിപക്ഷ പാർട്ടി നേതാക്കൾ , സുപ്രീം കോടതി ജഡ്‌ജി, മുന്‍ സിബിഐ ഡയറക്‌ടർ എന്നിവരടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ദ വയറടക്കമുള്ള മാദ്ധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്. രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

Read Also: ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE