ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

By Staff Reporter, Malabar News
'Mobile will sound and vibrate in a special way tomorrow'; Warning
Representational Image
Ajwa Travels

മുംബൈ: സ​ര്‍​ക്കാ​ര്‍ സ്‌ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊബൈൽ ഫോണിന്റെ ഉ​പ​യോ​ഗം പരമാവധി കുറയ്‌ക്കണമെന്ന് മ​ഹാ​രാഷ്‌ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്‌ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാ​ത്ര​മേ മൊബൈൽ ഫോൺ ഓ​ഫി​സി​ല്‍ ഉപയോഗിക്കാവൂ.

ഓഫിസിലെ ആശയവിനിമയത്തിന് ലാൻഡ് ഫോൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജീവനക്കാർക്ക് നൽകിയ നിർദ്ദേശത്തിൽ പ​റ​യു​ന്നു. ഓഫിസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. കൂടാതെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞ ശബ്‌ദത്തിൽ ശാന്തതയോടെ​ ആയിരിക്കണം.

ഔദ്യോഗിക മീറ്ററിംഗുകൾക്ക് ഇടയിൽ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ വയ്‌ക്കണം. ഈ സമയത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും, സന്ദേശങ്ങൾ പരിശോധിക്കുന്നതും ഇയർഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

അതേസമയം അത്യാവശ്യ ഘട്ടങ്ങളിൽ മെസേജിലൂടെ വിവരങ്ങൾ കൈമാറാവുന്നതാണ്. ജോലി സമയത്ത് മൊബൈൽ ഫോൺ വഴിയുള്ള സോഷ്യൽ മീഡിയ ഉപയോഗത്തിനും നിയന്ത്രങ്ങളുണ്ട്.

Read Also: ആന്ധ്രയിൽ ഓഗസ്‌റ്റ് 16 മുതൽ സ്‌കൂളുകൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE