മുൻ‌കൂർ രജിസ്‌ട്രേഷൻ വേണ്ട; 18ന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം

By Team Member, Malabar News
People Above 18 Can Take Booster Dose Without Registration In Kuwait
Ajwa Travels

കുവൈറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കോവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിനും വേണ്ടി ബൂസ്‌റ്റർ ഡോസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം വക്‌താവ് ഡോക്‌ടർ അബ്‌ദുല്ല അ‌ൽ സനദ് ‌അറിയിച്ചു.

18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. ഇതിന് മുൻ‌കൂർ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 6 മാസമാകുമ്പോഴാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കേണ്ടത്.

പ്രതിരോധശേഷിയിൽ കുറവുള്ളവർ, അർബുദ രോഗികൾ എന്നിവർ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുന്നതിന് മുൻപ് ഡോക്‌ടർമാരുടെ ഉപദേശം തേടണം. കൂടാതെ മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയോടനുബന്ധിച്ച ഹാളിൽ ‌വാക്‌സിൻ സേവനം തുടരുമെന്ന് അദ്ദേഹം ‌അറിയിച്ചു. ഞായർ മുതൽ‌ വ്യാഴം വരെ രാവിലെ 9 തൊട്ട് വൈകിട്ട് 7 വരെ 5, 6 ഹാളുകളിലാണ് വാക്‌സിൻ ലഭ്യമാവുക.

Read also: ജില്ല വിട്ടുപോകാം; സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE