വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്‌

By News Desk, Malabar News
arrest-pocso case-wayanad
Representational Image
Ajwa Travels

ബെംഗളൂരു: വ്യത്യസ്‌ത മതങ്ങളിൽ പെട്ട സ്‌ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മർദ്ദനം. ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികരായ സ്വകാര്യ ബാങ്ക് ജീവനക്കാരനും സഹപ്രവർത്തകയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടി വന്നത്.

അക്രമികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ വിഷയത്തിൽ ഇടപെടുകയും അക്രമികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും അക്രമികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്‌തമായി കാണാം.

എന്തിനാണ് ഒന്നിച്ച് സഞ്ചരിക്കുന്നത് എന്ന് അക്രമികൾ ആവർത്തിച്ച് ചോദിക്കുന്നുണ്ട്. സ്‌ത്രീ അവരോട് കാര്യം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികൾ ചെവികൊണ്ടില്ല. ഇത്തരം സംഭവങ്ങൾ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടുമെന്ന് കർണാടക മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഉടൻ തന്നെ പോലീസ് അന്വേഷണം നടത്തുകയും അക്രമികളെ തിരിച്ചറിയുകയും ചെയ്‌തു.

രണ്ടുപേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Also Read: വർഗീയ പ്രചാരണം; നമോ ചാനലിനും അവതാരികയ്‌ക്കും എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE