ലോകായുക്‌ത ഓർഡിനൻസിന് എതിരായ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
high-court

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നീതിന്യായ വ്യവസ്‌ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പ്രവർത്തകനായ ആർഎസ് ശശികുമാറാണ് ഹരജി നൽകിയത്.

രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്‌തയിൽ പരാതി നൽകിയ വ്യക്‌തി കൂടിയാണ് പരാതിക്കാരനായ ആർഎസ് ശശികുമാർ.

നേരത്തെ, ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ദേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ​ഗവർണർ അംഗീകാരം നൽകിയിരുന്നു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടെയും, പ്രതിപക്ഷത്തിന്റെയും എതിർ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു ​ഗവർണറുടെ തീരുമാനം.

Read Also: തമിഴ് ജനതയ്‌ക്ക് മോദി രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്‌റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE