റെക്കോർഡ് മറികടന്ന് സംസ്‌ഥാനത്തെ പെട്രോൾ വില; ഡീസലിനും വില കുതിക്കുന്നു

By Staff Reporter, Malabar News
Petrol price
Ajwa Travels

തിരുവനന്തപുരം/ കൊച്ചി: ഡീസലിന് പിന്നാലെ സംസ്‌ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോഡിൽ. 35 പൈസയുടെ വർധനവാണ് സംസ്‌ഥാനത്ത് പെട്രോളിന് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്‌ടോബറിൽ കൊച്ചിയിലെ പെട്രോൾ വില 85 രൂപ 99 പൈസയിൽ എത്തിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോൾ തകർന്നത്.

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസയാകും.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില ഇത്തരത്തിൽ കുത്തനെ കൂട്ടുന്നത്.

അതേസമയം 37 പൈസയാണ് ഡീസലിന് ഇന്ന് വർധിച്ചത്. കൊച്ചിയിൽ ഇതോടെ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് 82 രൂപ 14 പൈസയാണ് വില.

Read Also: ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE