ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ്‌ ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും

By News Desk, Malabar News

കണ്ണൂർ: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തിൽ റോഡ്‌ഷോ.

ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന റോഡ് ഷോ വൈകിട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിക്കും. തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Malabar News: കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE