കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

By Syndicated , Malabar News
pk-kunhalikkutty
Ajwa Travels

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക രാജ്യങ്ങള്‍ അവരുടെ പൗരൻമാരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ മൈലേജില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തരം വീഴ്‌ചകള്‍ കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കാൻ പാടില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പ്രതിദിന ടെസ്‌റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭോചിതമായി ഉണർന്നു പ്രവർത്തിക്കാൻ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ സംസ്‌ഥാന സർക്കാരിന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Read also: ‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE