വയനാട് ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിക്കാൻ പദ്ധതി

By Staff Reporter, Malabar News
cheengeri-hills-wayanad
Ajwa Travels

വയനാട്: സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് (പർവ്വതാരോഹണം) ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാൻ പദ്ധതി. വയനാട്‌ പാക്കേജിൽ 51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സിഎം രതീഷ്‌ പറഞ്ഞു. ചീങ്ങേരി ടൂറിസം പദ്ധതിക്ക്‌ എട്ടേക്കർ ഭൂമിയാണ്‌ റവന്യു വകുപ്പ്‌ ഡിടിപിസിക്ക്‌ കൈമാറിയത്‌.

ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാൻ കൂടുതൽ ഭൂമി ആവശ്യമുള്ളതിനാൽ ഇത് നൽകാൻ തീരുമാനിച്ചു. ഇതിന്റെ സർവേ ഉടൻ നടക്കും. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളെ സീസൺ ഭേദമന്യേ പ്രവേശിപ്പിക്കാൻ സൗകര്യമുള്ള ടൂറിസം പദ്ധതിയാണ് അമ്പലവയലിന് അടുത്തുള്ള ചീങ്ങേരി റോക്ക്‌ അഡ്വഞ്ചർ. സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഗൈഡ്‌ ട്രക്കിങ്ങാണ്‌ ഇവിടുത്തെ പ്രധാന ആകർഷണം.

സമുദ്ര നിരപ്പിൽനിന്നും 1600 മീറ്റർ ഉയരത്തിലുള്ള വിശാലമായി കിടക്കുന്ന പാറയുടെ മുകളിൽനിന്നും സമീപ പ്രദേശങ്ങളിലെ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കാനാകും. ചെമ്പ്രമല, കാരാപ്പുഴ, എടക്കൽഗുഹ, കാന്തൻപാറ വെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിദൂര ദൃശ്യങ്ങളും പുലർകാലത്ത്‌ മഞ്ഞുപാളികളും പാറയുടെ മുകളിൽനിന്നും ആസ്വദിക്കാനാവും.

Read Also: സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE