സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം

By News Desk, Malabar News
What has happened in the assembly today is unprecedented; Chief Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല എന്നതു മാത്രമാണ് സംസ്‌ഥാനത്ത്‌ നിലവിലുള്ള കാര്യമായ നിയന്ത്രണം. ആൾകൂട്ട നിയന്ത്രണത്തിന് കർശന നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കൂട്ടത്തോടെ ക്‌ളസ്‌റ്ററുകളാകുമ്പോഴും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുകയാണ്.

അതേസമയം, സെക്രട്ടറിയേറ്റിലടക്കം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു.

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫിസിലും നിരവധി പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മൂന്നുദിവസം മുന്‍പുതന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫിസുകളിൽ പലർക്കും രോഗം സ്‌ഥിരീകരിക്കുന്നുണ്ട്.

കെഎസ്‌ആർടിസി ജീവനക്കാർക്കിടയിലും രോഗ വ്യാപനം രൂക്ഷമാണ്. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.

Also Read: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE