വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു

By Desk Reporter, Malabar News
covid positive nursing officer at Varkala Taluk Hospital dies
Representational Image
Ajwa Travels

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്‌തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ സരിത കോവിഡ് ബാധിച്ചു മരിച്ചത്. 52 വയസായിരുന്നു.

ഇന്നലെയാണ് ഇവർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ഇവരെ മരണപ്പെട്ടതായി കണ്ടതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

താലൂക്കാശുപത്രിയിൽ ജോലി ചെയ്‌തു വരുന്നതിനിടെ കല്ലറയിൽ പുതുതായി തുടങ്ങിയ സിഎഫ്എൽടിസിയിൽ സരിതക്ക് ഡ്യൂട്ടി ലഭിക്കുകയും അവിടേക്ക് മാറുകയും ആയിരുന്നു. സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read:  കൈക്കൂലി കേസിൽ ഒളിവിൽ പോയ ഉദ്യോഗസ്‌ഥൻ തിരികെ ജോലിയിൽ; നാടകീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE