ജി-20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു

By Web Desk, Malabar News
Narendra Modi
Representational Image
Ajwa Travels

ഡെൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു. ഒക്‌ടോബർ 30, 31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. കോവിഡ് മഹാമാരി, കാലാവസ്‌ഥ വ്യതിയാനം, സാമ്പത്തിക രംഗത്തെ വീണ്ടെടുക്കൽ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും.

ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രോഗിയുടെ ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും. അതേസമയം കാലാവസ്‌ഥാ ഉച്ച കോടിയായ കോപ് 26ലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

ഞായറാഴ്‌ച മുതൽ നവംബർ 12 വരെ ബ്രിട്ടനിലെ ഗ്ളാസ്ഗോയിലാണ് കോപ് 26 നടക്കുന്നത്. 120 രാഷ്‌ട്രത്തലവൻമാർ ഇതിൽ പങ്കെടുക്കും. ഇതിൽ നവംബർ 1, 2 തീയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.

Kerala News: നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടി; സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE