ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

By Trainee Reporter, Malabar News
Ajwa Travels

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. ശേഷം അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.

അതേസമയം, ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 13 ആയി. മഹാരാഷ്‌ട്രയിൽ 6 പേർ മരിച്ചു. ഇരു സംസ്‌ഥാനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുംബൈ തീരത്ത് കടൽക്ഷോഭത്തിൽ മുങ്ങിയ പി ബാർജിലെ 93 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ 5 കപ്പലുകളും വിമാനവും ഹെലികോപ്‌ടറും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ പുലർച്ചെയോടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്‌ട്രക്ക് സമീപമായാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലും മഹാരാഷ്‌ട്രയിലും കനത്ത നാശനഷ്‌ടങ്ങളാണ് സൃഷ്‌ടിച്ചത്‌.

Read also: കോവിഡ് രൂക്ഷം; തെലങ്കാനയില്‍ ലോക്ക്ഡൗൺ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE