ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെലങ്കാനയില്‍ മെയ് 30 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. അതേസമയം രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മെയ് 12ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 22ന് അവസാനിക്കാൻ ഇരിക്കെയാണ് മന്ത്രിസഭാ യോഗത്തിൽ പുതിയ തീരുമാനം എടുത്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,982 കോവിഡ് കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5.36 ലക്ഷത്തിലധികമായി.
Read also: കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്ടമായി