കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേക്ക്. ഈ മാസം 23ന് പ്രധാനമന്ത്രി യുക്രൈൻ സദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്. യുക്രൈന് പുറമെ മോദി പോളണ്ടിലും സന്ദർശനം നടത്തും. 21, 22 തീയതികളിലാണ് പോളണ്ട് സന്ദർശനം.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധം സ്‌ഥാപിച്ചതിന്റെ 70ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സന്ദർശനം. ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി യുക്രൈനിലേക്ക് യാത്ര തിരിക്കുക. ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ വെച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കി, നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യുക്രൈനുമായി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തും. സാമ്പത്തികം, വാണിജ്യബന്ധം, കൃഷി, അടിസ്‌ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ആയിരിക്കും സമഗ്രമായ ചർച്ചകൾ നടത്തുക. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു ഒത്തുതീർപ്പിലെത്താനുള്ള വാദവും യുക്രൈന് മുന്നിലേക്ക് ഇന്ത്യ വെക്കാൻ സാധ്യതയുണ്ട്.
Most Read| മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന