പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്

By Syndicated , Malabar News
Thejaswi_yadav_Malabar news
Ajwa Travels

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജംഗിള്‍ രാജ് കാ യുവരാജ്’ എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്നും നിന്നും ശ്രദ്ധ തിരിക്കാനായി ഇത്തരത്തില്‍ പല പരാമര്‍ശങ്ങളും മോദി നടത്തുമെന്നായിരുന്നു തേജസ്വി യാദവ് പ്രതികരിച്ചത്.

‘രാജ്യത്തെ പ്രധാനമന്ത്രിയായ അദ്ദേഹത്തിന് എന്തും പറയാന്‍ കഴിയും, എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹം ബീഹാറിലെത്തി, ഒരു പ്രത്യേക പാക്കേജിനെ കുറിച്ചോ അല്ലെങ്കില്‍ തൊഴിലില്ലായ്‌മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ യഥാര്‍ഥ വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്. ഇത്തരം വിഷയങ്ങള്‍ അല്ലെ അദ്ദേഹം സംസാരിക്കേണ്ടത്. അല്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു പോകുകയാണോ വേണ്ടത്’- തേജസ്വി യാദവ് ചോദിച്ചു.

തേജസ്വി യാദവിന്റെ മാതാപിതാക്കളായ ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും 15 വര്‍ഷത്തെ ഭരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മുസാഫര്‍പൂരില്‍ നടന്ന ഒരു റാലിയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ജംഗിള്‍ രാജിന്റെ കിരീടാവകാശിയില്‍ നിന്ന് നിങ്ങള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും ആ കാലഘട്ടത്തിലേക്ക് ഇനിയും ബീഹാറികള്‍ തിരിച്ചുപോകരുതെന്നും മോദി പറഞ്ഞിരുന്നു.

Read more: ലക്ഷ്യം സമാജ്‌വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE