വാളയാര്‍ കേസ്; തുടരന്വേഷണത്തിന് പോക്‌സോ കോടതിയുടെ അനുമതി

By Staff Reporter, Malabar News
Walayar Rape Case
Ajwa Travels

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ കേസില്‍ ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ് വീണ്ടും പരിഗണിച്ചത്. തുടരന്വേഷണത്തിനായി ഉള്ള അപേക്ഷ ഈ മാസം 20ന് ഫയൽ ചെയ്‌തിരുന്നു.

വെള്ളിയാഴ്‌ച നടന്ന വിശദമായ വാദം കേൾക്കലിന് ശേഷം ശനിയാഴ്‌ച രാവിലെ തുടർ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു.

കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസിലെ രണ്ട് പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇവരുടെ റിമാന്‍ഡ് കാലാവധി അഞ്ചാം തിയതി വരെ കോടതി നീട്ടുകയായിരുന്നു.

വാളയാര്‍ കേസിലെ നാല് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൂടാതെ കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണക്കും ഉത്തരവിട്ടിരുന്നു.

Malabar News: പ്രായപൂർത്തിയാകാത്ത കുട്ടിയെ നാല് ദിവസം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE