പ്രായപൂർത്തിയാകാത്ത കുട്ടിയെ നാല് ദിവസം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

By Desk Reporter, Malabar News
Rape case culprit arrested
Representational Image
Ajwa Travels

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പയ്യോളി പുതിയോട്ടിൽ ഫഹദ് (29) ആണ് അറസ്‌റ്റിലായത്‌. ബാലുശ്ശേരി എസ്എച്ച്ഒ ജീവൻ ജോർജ് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

ഈ മാസം 12ന് ആണ് പെൺകുട്ടിയെ കാണാതാകുന്നത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് നാല് ദിവസത്തിനു ശേഷം പെൺകുട്ടിയെ പ്രതിയുടെ പയ്യോളിയിലെ വീട്ടിൽ വച്ച് കണ്ടെത്തുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

പോലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് എസ്ഐ മധു മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Malabar News:  പാണ്ടിക്കാട് പോക്‌സോ കേസ്; യുവതിയടക്കം മൂന്ന് പേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE