കുപ്രസിദ്ധ മോഷ്‌ടാവ്‌ പോലീസിന്റെ വലയിൽ

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പോലീസ് പിടിയിൽ. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് റഖീസ് ഖാൻ പിടിയിലാകുന്നത്. 50ൽ അധികം മോഷണ കേസിലെ പ്രതിയാണിയാൾ.

കഴിഞ്ഞ ഫെബ്രുവരിയിൽ കല്ലിയൂരിലെ ഒരു വീട്ടിൽ കയറി മുപ്പത്തി അയ്യായിരം രൂപ വിലയുള്ള ഡയമണ്ട് മൂക്കുത്തിയും, ഇരുപത്തി അയ്യായിരം രൂപ വില വരുന്ന രണ്ട് സ്വർണ ലോക്കറ്റും മോഷണം പോയിരുന്നു. ഈ കേസിലെ അന്വേഷണമാണ് റഖീസ് ഖാനിലേക്ക് എത്തിയത്.

കൗമാര പ്രായത്തിൽ തന്നെ മോഷണം തുടങ്ങിയ റഖീസ് ഖാന് നേമം വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ, പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ്, കോവളം, ഫോർട്ട്, മലയിൻകീഴ് തുടങ്ങിയ സ്‌റ്റേഷനുകളിലായി ഭവനഭേദനം, കവര്‍ച്ച ബൈക്ക് മോഷണം എന്നിവയ്‌ക്ക് കേസുകള്‍ നിലവിലുണ്ട്.

അതേസമയം കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്‌തു. പ്രതി സമാന രീതിയിലുള്ള മോഷണങ്ങൾ മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Most Read: യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE