‘റൗഡി പിക്‌ചേഴ്‌സ്’; നയൻതാരയ്‌ക്കും വിഗ്‌നേഷ് ശിവനുമെതിരെ പരാതി

By Team Member, Malabar News
Police case Against Nayanthara And Vignesh Sivan In The Production Company name
Ajwa Travels

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കും, സംവിധായകൻ വിഗ്‌നേഷ് ശിവനുമെതിരെ പോലീസിൽ പരാതി. ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന പേരിൽ ഇരുവരും ചേർന്ന് ആരംഭിച്ച നിർമാണ കമ്പനിയുടെ പേരിനെ ചൊല്ലിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുന്നുവെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്‌തിയാണ് പരാതി നൽകിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷണറുടെ ഓഫിസിലാണ് പരാതി സമർപ്പിച്ചത്. തമിഴ്‌നാട് പോലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരായും വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന പേരിൽ നിർമാണ കമ്പനി തുടങ്ങിയത് തെറ്റായ മാതൃകയാണെന്നും പരാതിക്കാരൻ വ്യക്‌തമാക്കി.

വിഗ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത്‌ നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രത്തിൽ എത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഇരുവരും ചേർന്ന് നിർമാണ കമ്പനി ആരംഭിച്ചത്. തുടർന്ന് 2021ൽ പുറത്തിറങ്ങിയ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങളും റൗഡി പിക്‌ചേഴ്‌സ് നിർമിച്ചു.

Read also: ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE