ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്

By Team Member, Malabar News
kannur news
Representational image
Ajwa Travels

കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും, ജില്ലകളിൽ നിന്നും സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക്പോസ്‌റ്റിൽ കൃത്യമായി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് നിലവിൽ കടത്തി വിടുന്നത്.

കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും, അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എസ്ഐ യദുകൃഷ്‌ണൻ, എഎസ്ഐ റജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ജയമണി എന്നിവരാണ് ഇവിടെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

Read also : ‘സ്വകാര്യ ലാബുകള്‍ അടയ്‌ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE