തിരുവനന്തപുരത്ത് പോലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

By Trainee Reporter, Malabar News

തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മാവിളകടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് ഷിബു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.

6 ദിവസം മുൻപാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. അതിനുശേഷം ഷിബുവിനെ ആരും വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇന്നലെ മുതൽ പരിസരത്ത് അഴുകിയ ഗന്ധം പരന്നിരുന്നു. ഇതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടത്.

കഴിഞ്ഞ 10 വർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. പതിനഞ്ചുകാരിയായ മകൾ അമ്മക്കൊപ്പം പോയതോടെ വീട്ടിൽ തനിച്ചായിരുന്നു ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉളളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസ തേടിയിരുന്നു. ഇക്കാരണത്താൽ മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമായിരിക്കും എന്നാണ് പ്രാഥമിക നിഗമനം.

റൂറൽ എസ്‌പി, നെയ്യാറ്റിൻകര ഡിവൈഎസ്‌പി എന്നിവർ സ്‌ഥലത്തെത്തി. ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്‌റ്റ് തയാറാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കും. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

Read also: വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE