പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

By News Desk, Malabar News
Kasargod Death
പ്രകാശൻ
Ajwa Travels

നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് മൃതദേഹം കണ്ടെടുത്തത്.

Kasargod News: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു

ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ് പ്രകാശനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് പ്രകാശനെ ബേക്കൽ ക്യാമ്പിൽ നിന്ന് എ.ആർ ക്യാമ്പിലേക്ക് സ്‌ഥലം മാറ്റിയത്. സ്‌പെഷ്യൽ ഡ്യൂട്ടിക്കായി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിൽ നിയമിച്ചിരുന്നതായാണ് വിവരം. അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന് സംശയിക്കുന്നു. മരണ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തിൽ പ്രകാശന്റെ സഹോദരൻ എത്തിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.                                          ഭാര്യ: ദിവ്യ, മക്കൾ: ദേവിക, ദേവർശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE