അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

By Desk Reporter, Malabar News
Concessions are for lockdown, vigilance is no exemption; Reserves are needed to withstand the third wave
Representational Image
Ajwa Travels

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

https://pass.bsafe.kerala.gov.in/ വെബ്‌സൈറ്റിൽ കയറി പേര്, വിലാസം, വാഹനത്തിന്റെ നമ്പർ, യാത്ര ചെയ്യേണ്ട സ്‌ഥലവും തീയതിയും സമയവും, യാത്രയുടെ ഉദ്ദേശ്യം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാരായ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. എന്നാൽ, അവരുടെ സ്‌ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാർഡ് കയ്യിൽ കരുതണം.

അതേസമയം, അടുത്തുള്ള കടകളിൽ അവശ്യ സാധനങ്ങളും മരുന്നും വാങ്ങാനായി പോകുന്നവർ സത്യപ്രസ്‌താവന നൽകിയാൽ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാതൃകയിൽ വെള്ള പേപ്പറിൽ എഴുതിയ സത്യപ്രസ്‌താവനയും സ്വീകരിക്കും.

അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ സമർപ്പിക്കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്‌ഥലത്തുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

Also Read:  അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE