കൊച്ചിയിൽ മലിനീകരണം രൂക്ഷം; വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം

By News Desk, Malabar News
national-rural-employment
Representational Image
Ajwa Travels

കൊച്ചി: അന്താരാഷ്‌ട്ര വായു ഗുണനിലവാര സൂചികയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം. സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അപകടകരം, വളരെ അനാരോഗ്യകരം, അനാരോഗ്യകരം, രോഗികൾക്ക് അനാരോഗ്യകരം, ഭേദപ്പെട്ടത്, നല്ലത് എന്നീ വിഭാഗങ്ങളായാണ് വായു ഗുണനിലവാരം തരംതിരിച്ചിരിക്കുന്നത്.

സംസ്‌ഥാനത്തെ ആറ് ജില്ലകളിലായി ഒൻപത് നിരീക്ഷണ കേന്ദ്രങ്ങൾ വഴിയാണ് പഠനം നടത്തിയത്. കൊച്ചിയിൽ ഏലൂർ, വൈറ്റില, എംജി റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങൾ. മെയ്- ജൂൺ മാസങ്ങളിൽ വൈറ്റിലയിലെ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) നിരക്ക് വർധിക്കുന്നതായാണ് കണ്ടെത്തിയത്. ജൂൺ അഞ്ചിന് രേഖപ്പെടുത്തിയ 198 ആണ് ഉയർന്ന നിരക്ക്.

അനാരോഗ്യം എന്ന വിഭാഗത്തിലാണ് 198 ഉൾപ്പെടുന്നത്. ഈ പ്രദേശത്തെ ജനുവരി പകുതി മുതൽ ജൂൺ വരെയുള്ള നിരക്ക് 100ന് മുകളിലായിരുന്നു. മാർച്ച് വരെ 100നോടടുത്ത് തന്നെയായിരുന്നു എംജി റോഡിലെ നിറയ്ക്കും. ഇത് രോഗികൾക്ക് അനാരോഗ്യം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഡിസംബർ പകുതിയോടെ ഇത് കുറഞ്ഞു.

വാഹന പെരുപ്പവും പൊതുസ്‌ഥലങ്ങളിലെ തീയിടലുമെല്ലാം ചർച്ചയാകുന്ന സമയത്താണ് ഈ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്. കേരളം ശരാശരി നിരക്കനുസരിച്ച് ഭേദപ്പെട്ട അവസ്‌ഥയിലാണ്.

Also Read: ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE