ലിസ്ബൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടും സാദിയോ മാനേയുടെ സെനഗലും ഉൾപ്പെടെ 7 ടീമുകൾ കൂടി ഖത്തർ ലോകകപ്പിന് യോഗ്യത നേടി. വടക്കൻ മാസിഡോണിയയെ 2-0 ന് തോൽപിച്ചാണ് പറങ്കിപ്പട ഖത്തർ യോഗ്യത ഉറപ്പാക്കിയത്. പോളണ്ട് 2-0ന് സ്വീഡനെ പരാജയപ്പെടുത്തി.
ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ മുഹമ്മദ് സലായുടെ ഈജിപ്‌തിനെ തോൽപിച്ചാണ് സാദിയോ മാനേയുടെ സെനഗൽ ഖത്തർ ടിക്കറ്റ് നേടിയത്. സെനഗലിന് പുറമെ ആഫ്രിക്കൻ മേഖലയിൽ നിന്നും ഘാന, ടുണീഷ്യ, മൊറോക്കോ, കാമറൂൺ ടീമുകളും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇനിയുള്ള 5 ടീമുകളെ അറിയാൻ ജൂൺ വരെ കാത്തിരിക്കണം.
Read Also: ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും