സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി.

By Trainee Reporter, Malabar News
Power-Cut
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിപ്പ്.

രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്‌ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായ കുറവ് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കാൻ മാന്യ ഉപഭോക്‌താക്കളോട് അഭ്യർഥിക്കുന്നതായി കെഎസ്ഇബി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്നപക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും കെഎസ്ഇബി അറിയിച്ചു.

Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE